പൊന്നാനി : പൊന്നാനി എം.ഐ ഹയർ സെക്കൻ ഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ മിഹ്‌സ ഏർപ്പെടു ത്തിയ ടാലന്റ് അവാർഡ് വിതരണം ചെയ്തു.
പൊന്നാനി നഗര സഭയിലെ സ്കൂളുകളിൽ നിന്ന് യു. പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി അക്കാദമിക- അക്കാദമികേതര മേഖലകളിൽ മികവ് തെളിയിച്ച മൂന്നു വിദ്യാർത്ഥികൾക്കാണ് ടാലൻറ് അവാർഡുകൾ നൽകിയത്. ഈ വർഷം യു.പി വി ഭാഗത്തിൽ കടവനാട് ജി.എഫ്.യു. പി സ്കൂളിലെ അമേയശ്രീരാജ്, ഹൈസ്‌കൂൾ വിഭാഗത്തിൽ വിജയമാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആയിഷ ജെസ, ഹയർ സെക്കൻഡറി വിഭാഗത്തിൽ എം.ഐ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂ‌ളിലെ നമിത്ത് എ. സൻജിത്ത് എന്നിവരാണ് യഥാക്രമം യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ടാലൻറ് അവാർഡിന് അർഹരായത്. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ സ്പോൺസർ ചെയ്ത പതിനായിരം രൂപ സമ്മാനത്തുകയും ഫലകവും പ്രശംസാ പത്രവും അടങ്ങിയതാണ് അവാർഡ്.
ഡോ. വിജു നായരങ്ങാടി, ഡോ. എം.വി. ബുഷറ, റിയാസ് പഴഞ്ഞി എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെ ടുത്തത്. അവാർഡ് പ്രഖ്യാപന – വിതരണ പരിപാടി നഗരസഭാ ചെയ ർമാനും എം.ഐ ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. മിഹ്സ പ്രസിഡണ്ട് ഇമ്പിച്ചിക്കോയ. കെ അധ്യക്ഷനായിരുന്നു. ഗുരു വായൂർ ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ ഡോ. കെ.യു. കൃഷ് ണകുമാർ മുഖ്യപ്രഭാഷണം നടത്തി. മുളകളുടെ തോഴി എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തക യും ഫോക് ലോറിസ്റ്റുമായ നൈന ഫെബിൻ മുഖ്യാതിഥിയായിരുന്നു.
എം.ഐ.എ. ജന റൽ സെക്രട്ടറി ഏ.എം. അബ്ദു സമ ദ്, മിഹ്സ സ്ഥാപക പ്രസിഡണ്ട് യു. എം ഇബ്രാഹീം കുട്ടി മാസ്റ്റർ, ഉസ്മ‌ാൻ മാസ്റ്റർ ട്രസ്റ്റ് പ്രതിനിധി ഏ.വി . കുഞ്ഞിമുഹമ്മദ്, യാക്കൂബ് ഹസ്സൻ, മുൻ വർഷ പ്രതിഭ അംന കെ, കൺവീനർ നിസാർ കെ, സെക്രട്ടറി റാബിയ ജമാൽ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *