പൊന്നാനി: പൊന്നാനിയിൽ ബസ് യാത്രികയുടെ സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിച്ച തമിഴ് സഹോദരി മാർ പിടിയിൽ .തമിഴ്നാട് തിരിപ്പൂർ സ്വദേശിനികളായ നന്ദിനി, ദിവ്യ എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ രണ്ട് പേരും സഹോദരികളാണ്.

എടപ്പാൾ പൊന്നാനി റൂട്ടിലെ തവക്കൽ ബസ്സിൽ യാത്ര ചെയ്തിരുന്ന പുഴമ്പ്രം സ്വദേശിനി പത്മിനിയുടെ നാലര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കുറ്റിക്കാട് വച്ച് യുവതികൾ കവർന്നത്. തിങ്കളാഴ്ച കാലത്ത് 11 മണിയോടെയാണ് സംഭവം.

മാല നഷ്ടപ്പെട്ടത് അറിഞ്ഞ ഉടൻ തന്നെ ബസ് യാത്രക്കാരുമായി പൊന്നാനി പോലീസിലെത്തിക്കുകയായിരിന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും മാല കണ്ടെത്തുകയും ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *