പൊന്നാനി : മത്സ്യ ബന്ധനത്തിനിടെ ബോട്ടിൽ നിന്നും വീണ് തൊഴിലാളിയെ കന്നതായി. കാണാതായ വെസ്റ്റ് ബംഗാൾ സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു. ശനിയാഴ്ച പുലർച്ചെ പൊന്നാനി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട പൊന്നാനി സ്വദേശിയുടെ ഉടമസ്ഥയിലുള്ള യാസീൻ ബോട്ടിലെ ഇതരസംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്. വെസ്റ്റ് ബംഗാൾ കൃഷ്ണദാസ്പുർ സ്വദേശി ബസുദേബ് ഗിരി (29) നെയാണ് കടലിൽ വീണ് കാണാതായത്.. തി ങ്കളാഴ്ച വൈകീട്ട് 6:30 നു ചാവക്കാട് തിരുവത്ര പടിഞ്ഞാറ് ഭാഗം 5 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. കാണാതായ തൊഴിലാളിക്ക് വേണ്ടി ഫിഷറീസ് റസ്ക്യു ബോട്ട് തിരച്ചിൽ തുടരുകയാണ്