പൊന്നാനി:മലപ്പുറം  ജില്ലയിൽ ഭൂമി തരം മാറ്റത്തിനായി അപേക്ഷ നൽകിയവർക്കുള്ള അദാലത്ത് ശനിയാഴ്ച ( ഫെബ്രുവരി മൂന്ന് ) നടക്കും. തിരൂർ, പെരിന്തൽമണ്ണ ഡിവിഷന് കീഴിലുള്ള അദാലത്താണ് നടക്കുന്നത്. തിരൂർ റവന്യു ഡിവിഷനു കീഴിൽ വരുന്ന തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്ക് പരിധിയിൽ വരുന്ന ഭൂമിയുമായി ബന്ധപ്പെട്ട അദാലത്ത് രാവിലെ 9 മുതൽ തിരൂർ ട്രസ്റ്റ്‌ പ്ലാസ ഓഡിറ്റോറിയത്തിലും പെരിന്തൽമണ്ണ റവന്യു ഡിവിഷന് കീഴിലുള്ള ഭൂമി സംബന്ധിച്ച് ഉച്ചക്ക് രണ്ടുമുതൽ മലപ്പുറം ടൌൺ ഹാളിലും നടക്കും.

ഭൂമി തരം മാറ്റത്തിന് ഫോറം ആറിൽ അപേക്ഷ നൽകിയവരും 25 സെന്റിൽ താഴെയുള്ള സൗജന്യമായി തരം മാറ്റം ലഭിക്കാൻ അർഹരായവരെയും ആണ് അദാലത്തിൽ പരിഗണിക്കുന്നത്. മൊബൈൽ ഫോണിൽ ടോക്കൺ ലഭിച്ചവർക്കാണ് അദാലത്തിൽ പങ്കെടുക്കാനാവുക. പുതിയ തരംമാറ്റ അപേക്ഷകളും പരാതികളും അദാലത്തിൽ സ്വീകരിക്കില്ല. ഫോറം ആറ് അപേക്ഷകളിൽ രേഖകളുടെ അപര്യാപ്തത മൂലം തിരിച്ചയച്ച അപേക്ഷകൾ തീർപ്പാക്കുന്നതിന് ആവശ്യപ്പെട്ട രേഖകൾ അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കണം

Related Post

Leave a Reply

Your email address will not be published. Required fields are marked *