പൊന്നാനി: റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ അറ്റകുറ്റപണി തുടങ്ങി. ഷട്ടറുകളിലെ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
പൊന്നാനി കോൾ മേഖലയിലേക്കുള്ള ഉപ്പുവെള്ളം തടയുന്നതിന് നിർമിച്ചതാണ് ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജ്. റഗുലേറ്ററിലെ 10 ഷട്ടറുകളിൽ മൂന്ന് ഷട്ടറുകളിലാണ് ചോർച്ചയെത്തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
മലമ്പുഴയിൽ നിന്നുള്ള മെക്കാനിക്കൽ വിഭാഗം എത്തിയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.