എടപ്പാൾ : ലൈസൻസും ജി.എസ്.ടി.യുമടക്കമുള്ള എല്ലാ നിബന്ധനകളും പാലിക്കുന്ന വ്യാപാരികളുടെ കച്ചവടം പൂർണമായുംഇല്ലാതാക്കുന്ന രീതിയിൽ വർധിക്കുന്ന തെരുവുകച്ചവടം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായിസമിതി എടപ്പാൾ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ചൊവ്വാഴ്ച നടക്കുന്ന കളക്ടറേറ്റ് മാർച്ചിന് മുന്നോടിയായി പഞ്ചായത്തധികൃതർക്ക് നിവേദനം നൽകി. ഏരിയാ സെക്രട്ടറി എൻ.ആർ. അനീഷ് അധ്യക്ഷനായി. സന്തോഷ് അയിലക്കാട്, ഷാജി ഡിലെമൻ, പി.റാഷിദ്, കെ. സജീവ് എന്നിവർസംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *