പൊന്നാനി : നഗരസഭയിലെ മൂന്നാമത്തെ നഗര ജനകീയ ആരോഗ്യകേന്ദ്രം പള്ളപ്രത്ത് തുറന്നു. നഗരസഭയും ദേശീയ നഗര ആരോഗ്യമിഷനും സംസ്ഥാന ആർദ്രകേരളം മിഷനും സംയുക്തമായി നടപ്പാക്കുന്ന അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററാണ് പള്ളപ്രത്ത് പ്രവർത്തനമാരംഭിച്ചത്. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷതവഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷൻമാരായ രജീഷ് ഊപ്പാല, ഒ.ഒ. ഷംസു, ടി. മുഹമ്മദ് ബഷീർ, ഷീന സുദേശൻ, കൗൺസിലർമാരായ വി.പി. സുരേഷ്, ഗിരീഷ്‌കുമാർ, താലൂക്കാശുപത്രി പി.ആർ.ഒ. സലാഹുദ്ദീൻ, ഡോ. റംല എന്നിവർ പ്രസംഗിച്ചു.