തിരൂർ : കുടുംബബജറ്റ് തെറ്റിക്കാൻ ഇപ്പോൾ വെളുത്തുള്ളിതന്നെ മതി. വെളുത്തുള്ളി വില കിലോയ്ക്ക് 500 രൂപയും കടന്നു. ചില്ലറ കച്ചവടക്കാർ 510 രൂപയ്ക്കുവരെ വെളുത്തുള്ളിവിൽക്കുന്നുണ്ട്. കഴിഞ്ഞ നവംബറിൽ വെളുത്തുള്ളി വില ഇരട്ട സെഞ്ചുറിയടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം 220 രൂപ വിലയുള്ളത് ഒറ്റയടിക്ക് 500 കടക്കുകയായിരുന്നു. കഴിഞ്ഞ മാസം 60 രൂപയുള്ള ചെറുനാരങ്ങയ്ക്ക് 90 രൂപയായി.