പൊന്നാനി : ‘മതരാഷ്ട്ര കാഹളം മുഴങ്ങുന്ന കാലത്ത് മാനവിക പ്രതിരോധം ഉയർത്തുക’ എന്ന മുദ്രാവാക്യവുമയി പുരോഗമന കലാസാഹിത്യ സംഘം പൊന്നാനി ഏരിയാ കമ്മിറ്റി ബഹുസ്വരസംഗമം സംഘടിപ്പിച്ചു.
മലയാള സർവകലാശാലാ അധ്യാപകനും പ്രഭാഷകനുമായ ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് കെ. ഇമ്പിച്ചിക്കോയ അധ്യക്ഷതവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് പഴഞ്ഞി, ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. ഹരിയാനന്ദകുമാർ, പി. ഇന്ദിര, എ. അബ്ദുറഹ്‌മാൻ എന്നിവർ പ്രസംഗിച്ചു