വേനൽ കനത്തതോടെ ജില്ലയുടെ പല പ്രദേശങ്ങളിലും നേരിടുന്ന കടുത്ത കുടിവെള്ള ക്ഷാമം മറികടക്കാൻ നദികളിൽ തടയണകൾ ഉയർന്നു തുടങ്ങി. സ്ഥിരം തടയണ ഇല്ലാത്ത ഭാഗത്തും, മുൻപ് നിർമിച്ച തടയണകൾ കഴിഞ്ഞ മഴക്കാലത്ത് ശക്തമായ മഴവെള്ള പാച്ചിലിൽ തകർന്നിടത്തുമാണ് പുതിയ തടയണകൾ ഉയരുന്നത്. പ്ലാസ്റ്റിക്ക് ചാക്കുകളിൽ നദിയിൽ നിന്ന് തന്നെയുള്ള മണൽ നിറച്ച് അട്ടിവെച്ച് തടയണ ഒരു ക്കിയാണ് വേനൽ രൂക്ഷതയെ മറികടക്കാൻ വെള്ളം സംഭരിക്കുന്നത്. വേനൽ കനക്കുന്നതോടെ പുഴകളിലെ താൽക്കാലിക ജല സംഭരണികളാണ് കുടി വെള്ളത്തിനുള്ള ഏക ആശ്രയം.

കിണറുകൾക്ക് സമീപം സ്ഥിരം തടയണ സ്ഥാപിക്കാത്തിടത്തും, കുടുതൽ ജലം തടഞ്ഞ് നിലവിൽ പുഴയോട് ചേർന്ന് അതോറിറ്റിയുടെ പമ്പിങ്ങ് നിർത്താൻ ആഴമുള്ള സ്ഥലത്തുമാണ് താൽക്കാലിക തടയണ നിർമിക്കുന്നത്. ഇതിന് വാട്ടർ അതോറിറ്റിയിലെ വിദഗ്ദരുടെ മേൽ നോട്ടത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹായ സഹകരണത്താലു മാണ് മിനി ജലസംഭരണികൾ ഒരുക്കുക. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവങ്ങളും ചില കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നുണ്ട്.

ചൂട് കൂടിയതോടെ നിലവിലുള്ള കുഴൽ കിണറുകളിലും, തുറന്ന കിണറുകളിലും, വെള്ളത്തിന് അളവ് താഴ്ന്ന് തുടങ്ങിയ സാഹചര്യത്തിൽ തടയണ നിർമിച്ചതിന് സമീപങ്ങളിലെ കിണറുകളിലെ ജലനിരപ്പ് ഉയർന്ന് തുടങ്ങുന്നത് ആശ്വാസമാകുന്നുണ്ട്. കുന്തിപ്പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപം കഴിഞ്ഞ വർഷം നിർമിച്ചതാൽ ക്കാലിക ജലസംഭരണി കാല വർഷത്തിൽ തകർന്ന സാഹചര്യത്തിൽ മണൽചാക്ക് നിറച്ച് അടുക്കിയ തടയണയുടെ പണികൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

Related Post