എരമംഗലം: പെരുമ്പടപ്പ് റൈറ്റ്സ് പാലിയേറ്റീവ് കെയർ ആന്റ് റിഹാബിലിറ്റേഷൻ സെന്റർ സംഘടിപ്പിച്ച പ്രവർത്തനാവലോകന വിശദീകരണ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ. സുബൈർ പരിപാടി ഉദ്ഘാടനം ചെയ്തു.
സാന്ത്വന സേവന പ്രവർത്തനങ്ങളിൽ ഓരോരുത്തരും സ്വയം സന്നദ്ധരാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പാലിയേറ്റീവ് ട്രൈനർ അബ്ദുൽ റഷീദ് ക്ലാസ്സെടുത്തു.പ്രസിഡൻറ് കെ.മൊയ്തു അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി. ഇബ്രാഹിംകുട്ടി മാസ്റ്റർ റൈറ്റ്സിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ വിലയിരുത്തി സംസാരിച്ചു. കോഡിനേറ്റർ ഹസനുൽ ബന്ന, എ കെ അശ്റഫ്, വിആർ മുഹമ്മദ്, ഷംസു മണ്ണാത്തിക്കുളം അർഷാദ് ചിറ്റോത്തയിൽ, ഷഹീർ മാസ്റ്റർ, ഹസ്സൻകുട്ടി നുണക്കടവ്, നാസർ തൂപ്പിൽ, ഷബീർ വി.വി, ഷഫീഖ് ചന്ദനത്ത്, ദിൽഷാദ് വിരിപ്പിൽ എന്നിവർ പ്രസംഗിച്ചു.