എരമംഗലം: ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രകടനം നടത്തി.കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന്
ടി.ബി. സമീർ, ഇ.കെ. മൊയ്തുണ്ണി, ടി. ഷാനവാസ്,യു.എം.ലത്തീഫ്,പി.എ.മണികണ്ഠൻ,എം.കെ. നിസാർ, തുടങ്ങിയവർ നേതൃത്വം നൽകി
ടി.ബി. സമീർ, ഇ.കെ. മൊയ്തുണ്ണി, ടി. ഷാനവാസ്,യു.എം.ലത്തീഫ്,പി.എ.മണികണ്ഠൻ,എം.കെ. നിസാർ, തുടങ്ങിയവർ നേതൃത്വം നൽകി