എരമംഗലം: സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി അയിരൂർ എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ. വേനൽ കടുത്തതോടെ കുളങ്ങളും പാഠങ്ങളും അരുവികളും തോടുകളും വറ്റി വരണ്ടതോടെയാണ് കിളികൾക്കായി വൃക്ഷത്തിലും മതിലിന് മുകളിലും ദാഹജലം ഒരുക്കി വിദ്യാർത്ഥികൾ മാതൃക തീർക്കുന്നത്. കടുത്ത വേനലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അവബോധംവും വിദ്യാർത്ഥികൾ നൽകുന്നുണ്ട്.
ചടങ്ങ് അൽത്താഫ് ഹുസൈന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു. നാസർമാസ്റ്റർ, അനിതടീച്ചർ,സജീബ്മാസ്റ്റർ, ഷീജ ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രവർത്തി പരിചയമേളയിലും, കലോത്സവത്തിലും സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും പാഠ്യ പാഠ്യേധര വിഷയങ്ങളിൽ വൈവിധ്യങ്ങളാൽ സമ്പന്നമാക്കുകയും ചെയ്യുന്ന വിദ്യാലയതെ ഡിവിഷൻ മെമ്പർ പ്രത്യേകം അഭിനന്ദിച്ചു. എച്ച് എം സുനിത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ കെ നൗഷാദ് നന്ദിയും പറഞ്ഞു