എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മുന്നു പശുക്കളിലധികമുള്ള വനിതാ ക്ഷീരകർഷകർക്ക് കറവയന്ത്രം വിതരണംചെയ്തു. പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. തൊഴുത്തിന്റെ ആധുനികവത്‌കരണത്തോടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതോടൊപ്പം ഉത്‌പാദനെച്ചലവ് കുറച്ചു പശുപരിപാലനം ലാഭകരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആർ. ഗായത്രി, പി. പ്രേമലത, കെ. അക്ബർ, എം. ജയശ്രീ, ഷെരീഫ, പി. രാധിക, ഷീജ കൂട്ടാക്കിൽ, ബ്ലോക്ക് സെക്രട്ടറി ലിജുമോൻ, ക്ഷീരവികസന ഓഫീസർ മുഹമ്മദ് നാസിം എന്നിവർ പ്രസംഗിച്ചു.