പൊന്നാനി: മൗനത്തുൽ ഇസ്‌ലാം അസോസിയേഷനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി മാനേജ്‌മെന്റ് സംഘടിപ്പിച്ച ഏകദിന ശില്പശാല ഹയർസെക്കൻഡറി മലപ്പുറം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എം. അനിൽ ഉദ്ഘാടനംചെയ്തു.
മൗനത്തുൽ ഇസ്‌ലാം അസോസിയേഷൻ ജനറൽസെക്രട്ടറി എ.എം. അബ്ദുസമദ് അധ്യക്ഷതവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ മുഖ്യാതിഥിയായി.ഇ.എം.എ. ട്രെയിനിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ എം.എൻ. ചന്ദ്രൻ നായർ, ജില്ലാപഞ്ചായത്ത് വിജയഭേരി കോ -ഓർഡിനേറ്റർ ടി. സലിം എന്നിവർ ക്ലാസെടുത്തു.
മൗനത്തുൽ ഇസ്‌ലാം അസോസിയേഷനുകീഴിലെ മൂന്ന് സ്കൂളുകളിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി. ഡോ. സി.പി. ബാവഹാജി, സയ്യിദ് അഹമ്മദ് ബാഫഖി തങ്ങൾ, കെ.എം. അബ്ദുറഹ്‌മാൻ, വി.കെ.എം. ഷാഫി, സി.വി. ഇബ്രാഹിംകുട്ടി, പി.കെ. കുഞ്ഞിമുഹമ്മദ്, ടി. നബീൽ, കെ. ആസിഫ്, പി.പി. ഷംസു തുടങ്ങിയവർ പ്രസംഗിച്ചു.