പൊന്നാനി: നിയന്ത്രണംവിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു  ഒരാള്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊന്നാനി തെക്കേപ്പുറം സ്വദേശി ചക്കരക്കാരന്റെ മുഹമ്മദ് അസറുദ്ധീന്‍(24) നാണ് മരണപ്പെട്ടത്.

ഉള്ളിമരക്കാരകത്ത് ഹബീബിന്റെ മകന്‍ ഇര്‍ഫാനാണ് (21) ചികിത്സയിലുള്ളത്. ശനി രാത്രി എട്ടോടെ പൊന്നാനി പള്ളിപ്പടി ജീലാനി നഗറില്‍ വെച്ചാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കബറടക്കം ഹാജിയാര്‍ പള്ളി കബര്‍ സ്ഥാനില്‍ നടന്നു.
പിതാവ് : മൊയ്തീന്‍കോയ മാതാവ് : ഫാത്തിമ സഹോദരങ്ങള്‍ : ഫര്‍സാന ഷഫീര്‍,

Related Post

Leave a Reply

Your email address will not be published. Required fields are marked *