പൊന്നാനി: 110 കെ.വി. സബ്‌സ്റ്റേഷനിലേക്കു വരുന്ന 110 കെ.വി. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ 11 കെ.വി. ഫീഡറുകളായ കോട്ടത്തറ, പൊന്നാനി, പുറങ്ങ്, തൃക്കാവ്, സി.വി. കടവ്, വെളിയങ്കോട് എന്നീ ലൈനുകളിൽ വൈദ്യുതിവിതരണം പൂർണമായും തടസ്സപ്പെടും.