പൊന്നാനി : തെയ്യങ്ങാട് ചന്ദനപ്പാടം തളിര് കാർഷിക കൂട്ടായ്‌മയുടെ വേനൽക്കാല പച്ചക്കറിക്കൃഷിയുടെ നടീൽ ഉദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ. നിർവഹിച്ചു.
നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷീന സുദേശൻ അധ്യക്ഷയായി. വി. രമേശ്, സതീശൻ കാക്കമ്പിള്ളി, രാജീവ്, ഇസ്‌മായിൽ, സുഭാഷ് ഫാൽക്കൺ, പി.ടി. സുരേഷ്, മുരളി മൂത്തേടത്ത്, ബജീഷ് വേങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.