പൊന്നാനി : ജില്ലാ-സംസ്ഥാന-ദേശീയതലത്തിൽ വിവിധമത്സരങ്ങളിൽ വിജയികളായവരെ എം.ഇ.എസ്. ഹൈസ്കൂളിന്റെ വാർഷികത്തോടനുബന്ധിച്ച് അനുമോദിച്ചു. വാർഷികാഘോഷം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. വിജിയകൾക്കുള്ള ഉപഹാരങ്ങൾ അദ്ദേഹം വിതരണംചെയ്തു.
പ.ിടി.എ. പ്രസിഡന്റ് എസ്. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പി.പി. സാജിദ് പൂർവ വിദ്യാർഥികളെ ആദരിച്ചു. എം.ഇ.എസ്. എയിഡഡ് സ്കൂൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹംസക്കോയ, പി.എൻ. മുഹമ്മദ് കുഞ്ഞിമോൻ, ടി.വി. അബ്ദുറഹ്‌മാൻകുട്ടി, കെ.വി. സുധീഷ്, എ.വി. ഷീബ, സെയ്ഫുദീൻ, താഹിർ തണ്ണിതുറക്കൽ എന്നിവർ പ്രസംഗിച്ചു. കലാഭവൻ അഷറഫിന്റെ മിമിക്രിയും നടന്നു.