പൊന്നാനി: പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ സി.പി.എമ്മില്‍ ചേരാന്‍ ധാരണ. ഇന്ന് വൈകീട്ട് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് സി.പി.എം മെമ്പര്‍ഷിപ്പ് സ്വീകരിച്ച് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കാനാണ് ആലോചനയുള്ളത്. പൊന്നാനിയില്‍ ആദ്യമായാണ് സി.പി.എം അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.
നേരത്തെ സി.പി.ഐ മത്സരിച്ചിരുന്ന സീറ്റില്‍ നാളുകളായി സി.പി.എം സ്വതന്ത്രരാണ് മത്സരിക്കുന്നത്. കെ.എസ് ഹംസയുടെ ആദ്യ സ്വീകരണം ഇന്ന് തിരൂരിലാണ് നടക്കുക. ഇതിന്റെ ഭാഗമായി ഇറക്കിയ പോസ്റ്ററിലും പാര്‍ട്ടി ചിഹ്നത്തില്‍ ഹംസയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണുള്ളത്. പതിവായി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം പോസ്റ്റ് ചെയ്ത് മുതിര്‍ന്ന നേതാക്കളും, ഏരിയ സെക്രട്ടറിയുടെപ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥി അല്ലെങ്കില്‍ സ്വാതന്ത്രന് പാര്‍ട്ടി ചിഹ്നം നല്‍കി തണുപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ലീഗില്‍ നിന്ന് വന്ന ഒരാള്‍ക്ക് പൊടുന്നനെ പാര്‍ട്ടി ചിഹ്നം നല്‍കിയാല്‍ അത് ദൂരവ്യാപക പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നതും നേതൃത്വത്തെ കുഴക്കുന്നുണ്ട്