പൊന്നാനി : ആണ്‍ പെണ്‍ ഭേദമില്ലാതെ ലിംഗ സമത്വവും തുല്യതയും നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌ക്കൂള്‍ മിക്‌സഡാക്കി മാറ്റുന്നതിന് മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനമെടുക്കുകയും ഇത് ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള നിയമ നടപടികള്‍സ്റ്റാഫിന്റെയും, പി.ടി.എയുടെയും പൊന്നാനി നഗരസഭയുടെയും പിന്‍തുണയോടെ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സര്‍ക്കാരില്‍ നിന്നും സ്‌ക്കൂള്‍ മിക്‌സഡ് ആക്കി കൊണ്ടുള്ള അനുകൂല ഉത്തരവ് മാനേജ്‌മെന്റിന് ലഭിച്ചു.
ആണ്‍ പെണ്‍ സൗഹൃദ വിദ്യാലയമായി ഈ അധ്യയനവര്‍ഷം മുതല്‍ സ്‌ക്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും.മാനേജര്‍ സി.ഹരിദാസ്, മാനജ്‌മെന്റ് കമ്മിറ്റി അംഗം ശോഭന ടീച്ചര്‍, പി ടി എ പ്രസിഡണ്ട് ഷാഹുല്‍ ഹമീദ്, പ്രിന്‍സിപ്പല്‍ പ്രദീപ്, എച്ച്.എം. ജയ, സ്റ്റാഫ് സെക്രട്ടറി ഹമീദ്, മദര്‍ പി ടി.എ. പ്രസിഡന്റ് ഉമൈയ്ബത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.