എടപ്പാൾ : സി.പി.എം. എടപ്പാൾ ഏരിയാകമ്മിറ്റി അഴീക്കോടൻ അനുസ്‌മരം നടത്തി. സമ്മേളനത്തിൽ ‘സത്യാനന്തരകാലത്തെ മാധ്യമപ്രവർത്തനം’ എന്ന വിഷയത്തിൽ എം.ജെ. ശ്രീചിത്രൻ പ്രഭാഷണം നടത്തി. സി. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. പി. ജ്യോതിഭാസ്, ടി. സത്യൻ, പി. വിജയൻ, അഡ്വ. കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.