കൊല്ലം: ദേവസ്വംബോര്‍ഡുകള്‍ക്കുകീഴിലെ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സംവരണം ബാധകമാക്കി. സംസ്ഥാനത്ത് എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ നിയമനങ്ങളില്‍ സംവരണം ബാധകമാക്കുന്നത് ആദ്യമായാണ്.

ദേവസ്വം ബോര്‍ഡ് കോളേജുകളിലും സ്‌കൂളുകളിലും അധ്യാപക, അനധ്യാപക തസ്തികകളിലെ നിയമനങ്ങളില്‍ പി.എസ്.സി.യുടെ സംവരണക്രമം പാലിച്ച് നിയമനംനടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ദേവസ്വംബോര്‍ഡുകളെ ചുമതലപ്പെടുത്തി. ഇക്കാര്യം ചര്‍ച്ചചെയ്യാനായി 22-ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ബോര്‍ഡുകളുടെ സംയുക്തയോഗം ചേര്‍ന്നിരുന്നു. അഞ്ച് ദേവസ്വംബോര്‍ഡുകളും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡും സംവരണം നടപ്പാക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

എയ്ഡഡ് മേഖലയിലെ നിയമനങ്ങളില്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് സി.പി.എം. വര്‍ഗബഹുജന സംഘടനയായ പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്.) ഒട്ടേറെ സമരങ്ങള്‍ നടത്തിയിരുന്നു. തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡിനുകീഴില്‍ നാല് കോളേജുകളും 22 സ്‌കൂളുകളുമുണ്ട്. കൊച്ചിന്‍ (രണ്ട് കോളേജ്, ഒരു സ്‌കൂള്‍), ഗുരുവായൂര്‍ (ഒരു കോളേജ്, ഒരു സ്‌കൂള്‍) എന്നിങ്ങനെയാണ് കണക്ക്.

Related Post

Leave a Reply

Your email address will not be published. Required fields are marked *