പൊന്നാനി: ഇന്ത്യയിലെ ഇപ്പോഴത്തെ പ്രധാന പ്രതിപക്ഷം ഭരണഘടനയാണെന്നും ഫാസിസത്തെ ചെറുക്കേണ്ടത് ഭരണഘടനയെ സംരക്ഷിച്ചു കൊണ്ടാണെന്നും സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പറഞ്ഞു. പൊന്നാനി എം.ഇ.എസ്. കോളേജിൽ മലയാളവിഭാഗം സംഘടിപ്പിച്ച ‘എഴുത്തിന്റെ രാഷ്‌ട്രീയം’ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെമിനാർ എം.ഇ.എസ്. സംസ്ഥാന ഖജാൻജി ഒ.സി. സലാഹുദീൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. ഇ. അനസ് അധ്യക്ഷതവഹിച്ചു. ഡോ. റജൂൽ ഷാനിസ്, ഡോ. എ.ആർ. സിന, ഡോ. തൗഫീഖ് റഹ്‌മാൻ, ഡോ. കെ.എം. ജയശ്രീ, സഫറാസ് അലി എന്നിവർ പ്രസംഗിച്ചു.