പൊന്നാനി : ഹോംനഴ്‌സിങ് സ്ഥാപനം നടത്തുന്നതിന് കോർപ്പറേഷനുകളും നഗരസഭകളും ലൈസൻസ് നൽകുന്നതുപോലെ ഗ്രാമപ്പഞ്ചായത്തുകളും ലൈസൻസ് അനുവദിക്കണമെന്ന് പ്ലേസ്‌മെന്റ് ഹോംനഴ്‌സിങ് ആൻഡ് സെക്യൂരിറ്റി ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനപ്രസിഡന്റ് എം.എൻ. സന്തോഷ് ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് ഉഷാ മോഹൻദാസ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ജയലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന ജനറൽസെക്രട്ടറി രാജൻ തോമസ്, സംസ്ഥാന ഖജാൻജി റോയി പി. എബ്രഹാം, സത്യൻ, റാഫി, നാസർ, മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സത്യനാരായണൻ കോട്ടയ്ക്കൽ (പ്രസി.), നാസർ ചങ്ങരംകുളം (സെക്ര.), സുലൈമാൻ വളാഞ്ചേരി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.