ചങ്ങരംകുളം ∙ ഹൈവേ ജംക്‌ഷനിൽ ബസ് തടഞ്ഞു ജീവനക്കാരെയും യാത്രക്കാരിയെയും മർദിച്ചതായി പരാതി. തൃശൂർ– കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർക്കാണ് മർദനമേറ്റത്. തൃശൂർ ഭാഗത്തു വച്ച് പള്ളിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനത്തിൽ ബസ് തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്കു തുടക്കം.
സംഭവം പകർത്തിയ യാത്രക്കാരിക്കും യാത്രക്കാരനും മർദനമേറ്റു. ബസ് തടഞ്ഞതു ബഹളമായതോടെ ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. ബസ് ജീവനക്കാരും യാത്രക്കാരും സ്റ്റേഷനിലെത്തി പരാതി നൽകി.