പൊന്നാനി : നഗരസഭയിലെ കാർഷികമേഖലയ്ക്കും കുടിവെള്ളത്തിനും സംരക്ഷണമൊരുക്കുന്നതിനായി നിർമിച്ച വി.സി.ബി. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. നഗരസഭാപരിധിയിലെ 15, 16 വാർഡുകളിലെയും ചെറുവായ്ക്കര ജി.യു.പി. സ്‌കൂൾ പരിസരത്തുള്ള എഴുപതോളം വീടുകളിലെയും കിണറുകളിലെ ജലം മലിനമാകുന്നതിനും പ്രദേശത്തെ കാർഷികമേഖലയിണ്ടാകുന്ന പ്രതിസന്ധികൾക്ക് പരിഹാരവുമായാണ് കയർ സൊസൈറ്റി വി.സി.ബി. നിർമിച്ചത്.
നഗരസഭ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷതവഹിച്ചു.
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, നഗരസഭാംഗം ഫർഹാൻ ബിയ്യം, സി.പി. സക്കീർ, കെ.വി. സനോജ്, ഒ.വി. ഹസീന, ടി. ദാമോദരൻ, ഷെബീർ ബിയ്യം, ടി.പി. ശിവദാസൻ, സി.പി. ഹനീഫ എന്നിവർ പങ്കെടുത്തു.