പൊന്നാനി : വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) പൊന്നാനിയിലെ മുതിർന്ന അധ്യാപികമാരെ ആദരിച്ചു.
തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പി. ഗൗരിയെ വിദ്യാഭ്യാസ ജില്ല ജോയിൻറ് സെക്രട്ടറി സോഫി ജോൺ പൊന്നാടയണിയിച്ചു.
ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിട്ട. പ്രഥമാധ്യാപികയും മുൻ നഗരസഭ കൗൺസിലറുമായ പി.പി. കമലത്തിനെ ആദരിച്ചു. സംസ്ഥാനകമ്മിറ്റി അംഗം പി. ഹസീനബാൻ പൊന്നാടയണിയിച്ചു. ജില്ലാ വനിതാ ഫോറം അധ്യക്ഷ പി. ശ്രീദേവി ഉപഹാരം നൽകി. ഉപജില്ലാ പ്രസിഡന്റ് സി. റഫീഖ്, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് ടി.വി. നൂറുൽ അമീൻ, കെ. ജയപ്രകാശൻ, പ്രസീത, സുജിത്ത് എന്നിവർ പങ്കെടുത്തു.