എരമംഗലം : മാറഞ്ചേരിയുടെ അക്ഷരമുത്തശ്ശിയായ പനമ്പാട് എ.യു.പി. സ്‌കൂൾ നൂറ്റിയെട്ടാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ബീന ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡൻറ് കെ.വി. റഫീഖ് അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമ്മൽ മുഖ്യാതിഥിയായിരുന്നു. മദർ തെരേസ സേവന പുരസ്‌കാരത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ഫാ. ഡേവിസ് ചിറമ്മൽ നിർവഹിച്ചു.

സർവീസിൽനിന്ന് വിരമിക്കുന്ന സ്‌കൂൾ പ്രഥമാധ്യാപിക ടി.വി. ലീന, അധ്യാപിക ഇ. സുപ്രിയ എന്നിവർക്കുള്ള ഉപഹാരം പി.ടി.എ. പ്രസിഡൻറ് കെ.വി. റഫീഖ് കൈമാറി. വിദ്യാർഥികൾ ശേഖരിച്ച ആവശ്യസാധനങ്ങൾ മാറഞ്ചേരി കരുണ പാലിയേറ്റീവിന് കൈമാറി. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ടി. ഉബൈദ്, നിഷ വലിയവീട്ടിൽ, ടി. മാധവൻ, സീനിയർ അധ്യാപിക റോഷ്‌നി, എം.ടി. നജീബ്, മുഹമ്മദ് ഷെരീഫ്, റിട്ട. അധ്യാപകൻ ഇ. ഹൈദരലി, പ്രിയ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും സമ്മാനവിതരണവും നടന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *