സംസ്ഥാനത്ത് പൊള്ളുന്ന ചൂട് തുടരുന്നു. കൊല്ലത്തും പാലക്കാടുമാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. പുനലൂരില്‍ 38.4, പാലക്കാട് 38.3  ഡിഗ്രി സെല്‍സ്യസ് വീതം ചൂട് രേഖപ്പെടുത്തി. അനുഭവവേദ്യമാകുന്ന ചൂട് 50 ഡിഗ്രിക്ക് മുകളില്‍ എത്തിയിട്ടുണ്ട്. ചൂടും അന്തരീക്ഷ ഈര്‍പ്പവും കണക്കിലെടുത്താണ് അനുഭവവേദ്യമാകുന്ന ചൂട് കണക്കാക്കുന്നത്.

മധ്യകേരളത്തിലും പാലക്കാടുമാണ് താപ ഇന്‍ഡക്സ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. ഇടനാടന്‍ പ്രദേശങ്ങളില്‍ പലയിടത്തും 45 ഡിഗ്രിക്ക് മുകളിലാണ് താപ ഇന്‍ഡക്സ്. ഇടുക്കിയിലും വയനാട്ടിലുമൊഴികെ എല്ലായിടത്തും താപനില ഉയര്‍ന്നു നില്‍ക്കുകയാണ്. സൂര്യാതപവും നിര്‍ജലീകരണവും ഉണ്ടാകാതെ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *