എടപ്പാൾ : തൊഴിലന്വേഷകർക്കു പ്രതീക്ഷയായി എടപ്പാൾ ഗ്രാമപ്പഞ്ചായത്തിന്റെ തൊഴിൽമേള. സർക്കാരിന്റെ എന്റെ തൊഴിൽ, എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി നടത്തിയ മേളയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അറുപതിൽപ്പരം കമ്പനികൾ പങ്കെടുത്തു.
മേളയ്ക്കെത്തിയ അഭ്യസ്ഥവിദ്യരിൽ 88 പേർക്ക് മേളയിൽ വെച്ചുതന്നെ ജോലി ലഭിച്ചു. 131 പേരുടെ ഷോർട്ട്‌ലിസ്റ്റും തയ്യാറാക്കി. കെ.ഡി.ഐ.എസുമായി സഹകരിച്ചു നടത്തിയ മേള കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ അധ്യക്ഷയായി. പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം പി.പി. മോഹൻദാസ്, കെ. പ്രഭാകരൻ, അഡ്വ. ആർ. ഗായത്രി, എൻ.ആർ. അനീഷ്, ക്ഷമ റഫീഖ് , എ. ദിനേശൻ, എം.പി. ഷീന, പി.വി. രാധിക എന്നിവർ പ്രസംഗിച്ചു.