പൊന്നാനി : നഗരത്തിലെ മീൻ വില്പന കേന്ദ്രങ്ങളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അഞ്ച് മത്സ്യ വിപണന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. നഗരസഭ ആരോഗ്യ വിഭാഗം, ഭക്ഷ്യസുരക്ഷ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലബോറട്ടറിയിൽ എട്ട് സാമ്പിളുകൾ പരിശോധിച്ചെങ്കിലും മായംചേർന്നിട്ടില്ലെന്നു കണ്ടെത്തി.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് കുമാർ, ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസർ കെ. വിനിത, ഫിഷറീസ് മത്സ്യഭവൻ ഓഫീസർ അമൃത ഗോപൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അംജദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.