പൊന്നാനി : സിവിൽസർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് രണ്ടുദിവസമായി പൊന്നാനിയിൽനടന്ന കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന സുഹൃദ് സമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. രാജേഷ് അധ്യക്ഷതവഹിച്ചു.

ഇ.എസ്. അജിത് ലൂക്ക്, എൻ. മുഹമ്മദ് അഷ്‌റഫ്, ജി. കണ്ണൻ, വി. രമേശ്, പി.കെ. കൈരളിദാസ്, വി.എസ്. നിഖിൽ, ടി. കുഞ്ഞികൃഷ്ണൻ, വി.പി. മിനി, പി. ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സംഘടനാറിപ്പോർട്ടിന്മേൽ നടന്ന ചർച്ചകൾക്ക് ജനറൽസെക്രട്ടറി എം.എ. അജിത് കുമാർ മറുപടി നൽകി.

വനിതാ സബ് കമ്മിറ്റി കൺവീനറായി സരിത തറമൽപറമ്പിനെയും ജോയിന്റ് കൺവീനർമാരായി ജിഷ പുന്നക്കുഴി, ടി. റൂബി സജ്‌ന എന്നിവരെയും തിരഞ്ഞെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *