പൊന്നാനി : കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ ഒന്നാം ചരമവാർഷികദിനത്തിൽ പ്രവർത്തകർ അദ്ദേഹത്തെ അനുസ്‌മരിച്ചു.ആര്യാടൻ മുഹമ്മദ് മലബാർ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായിരുന്നുവെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആര്യാടൻ അനുസ്‌മരണയോഗം ഉദ്ഘാടനംചെയ്ത് കെ.പി.സി.സി. നിർവാഹകസമിതി അംഗം വി. സെയ്ത് മുഹമ്മദ് തങ്ങൾ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക്ക് അധ്യക്ഷതവഹിച്ചു. എം.വി. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. അഷ്‌റഫ്, പുന്നക്കൽ സുരേഷ്, എ. പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ. ജയപ്രകാശ്, എൻ.പി. നബീൽ, എം. അബ്ദുല്ലത്തീഫ്, ടി. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.