പൊന്നാനി: കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പൊന്നാനിയിൽ എൻ.ഡി.എ. സ്ഥാനാർഥിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്ന് ബി.ജെ.പി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി. പെരുമ്പടപ്പ് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുദ്രാലോൺ കരസ്ഥമാക്കിയത് മലപ്പുറം ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് രവി ചൂൽപുറത്ത് അധ്യക്ഷത വഹിച്ചു. അനീഷ് മൂക്കുതല, കെ. ലോഹിതാക്ഷന്‍, സന്തോഷ് അയിരൂർ, മോഹൻദാസ്,അറമുഖൻ കല്ലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.