മലപ്പുറം : വിദ്യാഭ്യാസജില്ലയുടെ പരിധിയിൽപെട്ട പരീക്ഷാകേന്ദ്രങ്ങളിൽനിന്ന് കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസൽ സർട്ടിഫിക്കറ്റ് പരിശോധന 21 മുതൽ 27 വരെ രാവിലെ 10 മുതൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. 21-ന് രാവിലെ 10 മുതൽ കാറ്റഗറി ഒന്ന്, 23-ന് കാറ്റഗറി രണ്ട്, 26-ന് കാറ്റഗറി മൂന്ന്, 27-ന് കാറ്റഗറി നാല് എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റ് പരിശോധന. പരീക്ഷാർഥികൾ കെ-ടെറ്റ് ഹാൾടിക്കറ്റ്, കെ-ടെറ്റ് മാർക്ക് ലിസ്റ്റ്, എല്ലാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും(അസലും പകർപ്പും) ഹാജരാക്കേണ്ടതാണ്. ബി.എഡ്./ടി.ടി.സി. പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.
തിരൂർ വിദ്യാഭ്യാസജില്ലയ്ക്ക് കീഴിലുള്ള സ്‌കൂളുകളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന ചൊവ്വാഴ്ചയും വ്യാഴാഴ്ചയും തിരൂർ ജി.എം.യു.പി. സ്‌കൂളിലെ സ്‌കൗട്ട് ഹാളിൽ നടത്തും. ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കാറ്റഗറി ഒന്ന്, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് നാലുവരെ കാറ്റഗറി രണ്ട്, വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കാറ്റഗറി മൂന്ന്, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് നാലുവരെ കാറ്റഗറി നാല് എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റ് പരിശോധന. ബി.എഡ്., ഡി.എൽ.എഡ്. പഠിച്ചുകൊണ്ടിരിക്കുമ്പോൾ പരീക്ഷ എഴുതിയവർ രണ്ടാം വർഷമാണ് കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതെന്ന പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവുമായി നേരിട്ട് ഹാജരാകണം.
ജി.എച്ച്.എസ്.എസ്. തിരൂരങ്ങാടി, ജി.എം.എച്ച്.എസ്.എസ്.സി.യു. കാംപസ് എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന 26-നും 27-നും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. ബി.എഡ്/ടി.ടി.സി. പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി. മുൻവർഷങ്ങളിൽ ചെയ്യാൻ കഴിയാത്തവർക്കും വെരിഫിക്കേഷൻ നടത്താം.