പൊന്നാനി: വേനൽ ചൂടിൽ ദാഹിച്ചു വലയുന്ന പറവകൾക്കായി നമുക്കും ഒരല്പം ദാഹജലം നൽകാം. പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ സഹകരണത്തോടെ നടത്തി വരുന്ന സ്നേഹ തണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘം മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിലും, പെരുമ്പടപ്പ് ബോക്ക് പഞ്ചായത്ത് അങ്കണത്തിലും സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു.
പൊന്നാനി സ്റ്റേഷൻ അങ്കണത്തിൽ സ്ഥാപിച്ചു സ്നേഹ തണ്ണീർ കുടത്തിൻ്റെ ഉദ്ഘാടനം ഭൂരേഖ തഹസിൽദാർ സുജിത് നിർവ്വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സ്ഥാപിച്ച തണ്ണീർ കുടത്തിൻ്റെ ഉദ്ഘാടനം എൽ എസ് ജി ഡി എഞ്ചിനീയറിംഗ് വിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജയ് കുമാർ നിർവ്വഹിച്ചു.
പ്രകൃതി സംരക്ഷണ സംഘം മലപ്പുറം ജില്ലാ സെക്രട്ടറി കുഞ്ഞി മുഹമ്മദ് ഏകെ ചടങ്ങുകൾക്ക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ പദ്ധതി വിശദീകരണം നടത്തി. സ്നേഹ തണ്ണീർകുടം 2024 പദ്ധതിയുടെ ബ്രോഷർ കൈമാറി. രൂപേഷ് , സൂര്യ, സരസു, ഷീന ,ജെസി , ദിവ്യ, സുബ്രമണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *