പൊന്നാനി: പൊന്നാനി ജംഗ്ഷനിലെ വിവിധ കടകളിൽ കള്ളൻ കയറി. കിംഗ് ടവറിലെ മാക്സ് വെഡിങ് സ്റ്റുഡിയോയുടെ പൂട്ടു തകർത്തു ഷട്ടറുയർത്തിയതിന് ശേഷം വിലയേറിയ ഡോറിലെ ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മേശയിൽ സൂക്ഷിച്ച അയ്യായിരം രൂപയും കവർന്നിട്ടുണ്ട്. തൊട്ടടുത്ത മാറ്റൊരു കടയിൽ കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ച ആറായിരം രൂപയും കവർന്നു. കൂടാതെ സമീപത്തെ മറ്റു കടകളിലും കള്ളൻ കയറിയിറങ്ങിയിട്ടുണ്ട്. രണ്ടിടങ്ങളിലെ സിസി ടി വി യുടെ ഡിവിആറും കള്ളൻ കൊണ്ടുപോയി. സംഭവത്തിൽ പൊന്നാനി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.