യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന്‍റെ ഓര്‍മയില്‍ ദുഃഖവെള്ളി ആചരിച്ച് ലോകമെങ്ങുമുള്ള വിശ്വാസികള്‍. കൂടാതെ വിവിധയിടങ്ങളില്‍ പുരോഹിതന്‍മാരും വിശ്വാസികളും പങ്കെടുക്കുന്ന കുരിശിന്റെ വഴി തീര്‍ഥാടനയാത്ര നടക്കും. അതിനുശേഷം ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാച്ചടങ്ങുകള്‍ നടക്കും.
യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ വ്യാഴാഴ്ച പെസഹ ആചരിച്ചു. യേശു, കുരിശുമരണത്തിന്റെ തലേന്നാള്‍ 12 അപ്പോസ്‌തോലന്മാരുമൊത്ത് അന്ത്യഅത്താഴം കഴിച്ചതിന്റെയും വിനയത്തിന്റെയും സേവനത്തിന്റെയും മാതൃകയായി ശിഷ്യന്മാരുടെ പാദംകഴുകിയതിനെയും അനുകരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി.