മാറഞ്ചേരി: അധികാരിപ്പടി ഒളമ്പക്കടവ് റോഡും പനമ്പാട് രാജീവ് ഗാന്ധി റോഡും റീടാറിംഗ് പ്രവർത്തി നടത്താത്തതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർമാർ നിരാഹാരസമരം ആരംഭിച്ചു.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ടി മാധവൻ, അഞ്ചാം വാർഡ് മെമ്പർ എം ടി ഉബൈദ് എന്നിവരാണ് പഞ്ചായത്തിൽ നിരാഹാരസമരം ആരംഭിച്ചത്.
23.03.2023 വർഷത്തിൽ ടെൻ്റർ നടപടി പൂർത്തീകരിച്ചിട്ടും ഏറ്റെടുത്ത കോൺട്രാക്ടർ ഇന്നുവരേയും പ്രസ്തുത വർക്ക് ചെയ്തിട്ടില്ല. ഒരു വർഷമായിട്ടും റോഡ് വർക്ക് ചെയ്യാതെ കിടക്കുകയാണെന്നും. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണെന്നും കോൺട്രാക്ടറോട് ആറാം വാർഡ് മെമ്പർ ടി മാധവൻ നേരിട്ടും പഞ്ചായത്ത് AE മുഖേന പറയിച്ചിട്ടും പണി നടത്തുന്നില്ല എന്ന് മെമ്പർ പറഞ്ഞു.
മാറഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിൽപ്പെടുന്ന അധികാരിപ്പടി ഒളമ്പക്കടവ് റോഡ് 306 മീറ്റർ നീളത്തിലും, മൂന്നു മീറ്റർ വീതിയിലും റീടാറിംഗ് നടത്തുന്നതിനും, കൾവർട്ട് നിർമ്മിച്ച ഭാഗത്ത് 27 മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലും കോൺക്രീറ്റ് ചെയ്യുന്നതിനും 495000രൂപ വകയിരുത്തിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *