എടപ്പാൾ: പെരുമ്പറമ്പിൽ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. നാല് പവൻ സ്വർണ്ണം കവർന്നു. പെരുമ്പറമ്പ് രജ്ഞിത്തിന്റെ ഗോവിന്ദ ഭവനിലാണ് മോഷണം നടന്നത്. ബന്ധുവീട്ടിൽ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ വീട് പൂട്ടി പോയതായിരുന്നു വീട്ടുകാർ. തൊട്ടടുത്ത വീട്ടുകാർ രാത്രിയിൽ ലൈറ്റ് ഇട്ട് വയ്ക്കുയും പുലർച്ച ലൈറ്റ് ഓഫ് ചെയ്ത് കണ്ടതോടെ ഫോൺ ചെയ്ത് ചോദിച്ചപ്പോഴാണ് തിരിച്ച് എത്തിയിട്ടില്ലന്ന് അറിഞ്ഞത്. തുടർന്ന് വന്ന് നോക്കിയപ്പോഴാണ് വീട് കുത്തി തുറന്നിരിക്കുന്നത് കണ്ടത്. വീട്ടുകാരെ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.