എടപ്പാൾ : പോഷണ മാസാചരണത്തിന്റെ ഭാഗമായാണ് ലോ ബജറ്റ് മെനു കോമ്പറ്റീഷൻ സംഘടിപ്പിച്ചത് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് GRC യുടെയും ICDS പൊന്നാനിയുടെയും ആഭിമുഖ്യത്തിൽ നടന്ന ലോ ബജറ്റ് മെനു കോമ്പറ്റീഷൻ നാട്ടിൻപുറങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്നതും ചിലവ് കുറഞ്ഞതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഒരുക്കിയാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ സുമ്മയ്യ നൂട്രിഷൻ ബോധവൽക്കരണ ക്ലാസും നടത്തി. CDPO രമ ഒ പി സ്വാഗതം പറഞ്ഞ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമലത ആശംസകൾ നേർന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ അംഗൻവാടി ഹെൽപ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടികൾക്കു ICDS സൂപ്പർവൈസർമാരായ മേരി മാനസ, കൃഷ്‌ണേന്ദു, എൻഎൻഎം കോർഡിനേറ്റർ പാർവതി, ജിആർസി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ആതിര കെ പി, സൈക്കോ സോഷ്യൽ കൗൺസിലർമാർ, ഐസിഡിഎസ് ഉദ്യോഗസ്ഥരായ സുബ്രമണ്യൻ, റിജിൻ, രതീഷ് എന്നിവർ നേതൃത്വം നൽകി.