പൊന്നാനി : മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന കാൽനട ജാഥയ്ക്ക് പൊന്നാനിയിൽ സ്വീകരണം നൽകി.

‘കടൽ കടലിന്റെ മക്കൾക്ക് ‘ എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 16-ന് സംഘടിപ്പിക്കുന്ന കടൽ സംരക്ഷണ ശൃംഖലയുടെ പ്രചാരണാർഥമാണ് സംസ്ഥാന ജനറൽസെക്രട്ടറി പി.പി. ചിത്തരഞ്ജൻ’ നയിക്കുന്ന കാൽനട ജാഥ. പൊന്നാനി ആശുപത്രി പരിസരത്തുനിന്ന് മത്സ്യത്തൊഴിലാളികളും പ്രവർത്തകരും ജാഥയെ സ്വീകരിച്ചു.

ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന സ്വീകരണ പൊതുയോഗത്തിൽ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ പി.പി. ചിത്തരഞ്ജൻ, പി.കെ. ഷാഹുൽ, നൗഷാദ് എന്നിവർ പ്രസംഗിച്ചു. വെളിയങ്കോടു നടന്ന സ്വീകരണത്തിൽ പി.എം. ആറ്റുണ്ണി തങ്ങൾ അധ്യക്ഷനായി.

ടി.എം. ഇബ്രാഹിംകുട്ടി പ്രസംഗിച്ചു. പെരുമ്പടപ്പ് പാലപ്പെട്ടിയിൽ നടന്ന ജില്ലാതല സമാപനം സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. ഇ.ജി. നരേന്ദ്രൻ അധ്യക്ഷനായി. പി. നന്ദകുമാർ എം.എൽ.എ, വി.ബി. നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

വിവിധ കേന്ദ്രങ്ങളിൽ ഫെഡറേഷൻ സംസ്ഥാനപ്രസിഡന്റ് കൂട്ടായി ബഷീർ, വി.വി. രമേശ്, കെ.പി. രമേശൻ, പി.കെ. ഖലീമുദ്ദീൻ, കെ.എ. റഹീം എന്നിവർ സംസാരിച്ചു. ജാഥ ഒക്ടോബർ 13-ന് തിരുവനന്തപുരം പൂന്തുറയിൽ സമാപിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *