സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നാളെയും മുഴുവൻ ജില്ലകളിലും മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
തുടർച്ചയായി ഏഴു ദിവസത്തിന് ശേഷം ഉയർന്ന താപനില ഔദ്യോഗികമായി 40°c താഴെ രേഖപെടുത്തി. പാലക്കാട് ( 39.8°c ) വെള്ളാനിക്കര ( 39.6 ) അതെ സമയത്ത് തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും ഇന്ന് സാധ്യതയുണ്ട്. തീര പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.