പൊന്നാനി: താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ പകലും രാത്രിയിലും അപ്രഖ്യാപിത വൈദ്യുതി മുടക്കം കാരണം കുട്ടികൾക്കും, പ്രായമുള്ളവർക്കും, അസുഖബാധിതർക്കും ശാരീരിക ബുദ്ധിമുട്ടുകൾ സംഭവിക്കുന്നു. വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.

വോൾട്ടേജ് കുറവിനും, വൈദ്യുതി മുടക്കത്തിനും കെഎസ്ഇബി ഉദ്യോഗസ്ഥർ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കെ എസ് ഇ ബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കെപിസിസി മെമ്പർ കെ ശിവരാമൻ, പുന്നക്കൽ സുരേഷ്, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എൻ പി നബിൽ, കെ ജയപ്രകാശ്, എം അബ്ദുൽ ലത്തീഫ്, അലി കാസിം, കെ പി ചന്ദ്രൻ, സി ജാഫർ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *