തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിലും തീരദേശപ്രദേശത്തും ജാഗ്രത തുടരണം. മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകരുതെന്നും മുന്നറിയിപ്പ്.