പൊന്നാനി: അന്തരിച്ച എഴുത്തുകാരനും പത്രപ്രവർത്തകനായിരുന്ന ശ്രീ കോടമ്പിയെ റഹ്മാൻ മൂന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോടമ്പി സൗഹൃദ കൂട്ടായ്മ നടത്തുന്ന ചെറുകഥ മത്സരത്തിലേക്ക് കേരളത്തിനകത്തു നിന്നുള്ള എഴുത്തുകാരിൽ നിന്നും രചനകൾ ക്ഷണിക്കുന്നു . 2024 ജൂൺ 15 ആണ് അവസാന തീയതി രചനകൾ ഇമെയിൽ ആയും പോസ്റ്റലായി അയക്കാവുന്നതാണ്. കേരളത്തില്‍ നിന്നുള്ള ആര്‍ക്കും പ്രായഭേദമന്യേ മത്സരത്തില്‍ പങ്കെടുക്കാം. ആനുകാലികങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ അടക്കം ഒന്നിലും ഇതുവരെ പ്രസിദ്ധീകരിക്കാത്ത മലയാളം കഥകള്‍ ആണ് അയക്കേണ്ടത്. കഥയും കഥാകൃത്തിന്റെ വിവരങ്ങളും വെവ്വേറെ പേജില്‍ ആയി നല്‍കണം. ഇ- മെയില്‍ ആയി അയക്കുന്നവര്‍ പി ഡി എഫ് ഫോര്‍മാറ്റില്‍ ഉള്ള ഫയലുകളാണ് അയക്കേണ്ടത്.

രചനകള്‍ കോടമ്പി സൗഹൃദ കൂട്ടായ്മ , കോടമ്പിയകം, കുണ്ടുകടവ് ജംഗ്ഷന്‍ എന്ന വിലാസത്തിലോ പൊന്നാനി 679577  എന്ന വിലാസത്തിലോ Shortstory.Kodambiyakam@gmail.com  എന്ന ഇ- മെയിലിലോ അയക്കാം. കോടമ്പിയേ റഹ്മാന്‍ അനുസ്മരണ ദിനമായ ആഗസ്റ്റ്‌ 12നു പുരസ്കാര വിതരണം നടത്തും. 5000 രൂപയും പ്രശസ്തി പത്രവും ഫലകവും ആണ്  ഒന്നാം സമ്മാനം. 3000 രൂപയും പ്രശസ്തി പത്രവും ഫലകവും ആണ്  രണ്ടാം  സമ്മാനം. കൂടുതല്‍ വിവങ്ങള്‍ക്ക് 9539920820/8129165157  എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *