ഈ വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ ഹജ്ജ് സംഘം പുറപ്പെട്ടു അൽഹിന്ദ് ഹജ്ജ് ഉംറ ആണ് ഈ വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ ഹജ്ജ് സംഘത്തിന് നേതൃത്വം നൽകുന്നത്.
ഹജ്ജ് സംഘത്തിനുള്ള യാത്ര രേഖകൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഗ്രൂപ്പ് അമീർ ബാവ വേങ്ങരക്ക് കൈമാറി.
അൽഹിന്ദ് റീജിയണൽ മാനേജർ യാസിർ മുണ്ടോടൻ, ഹജ്ജ് ഉംറ കോഓർഡിനേറ്റർ ഷബീർ ബാബു, അമീറുമാരായ നൂറുദ്ധീൻ യമാനി തൃപ്പനഞ്ചി, ഫൈസൽ ഫൈസി സ്വാഗതമാട് തുടങ്ങിയവർ പങ്കെടുത്തു