പൊന്നാനി : സി.പി.എം. സംസ്ഥാനസെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് പ്രവർത്തകരും നേതാക്കളും.
അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികം പൊന്നാനിയിൽ വിപുലമായി ആചരിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വൈകീട്ടുനടന്ന അനുസ്മരണസമ്മേളനം സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
ഏരിയാസെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. ടി.എം. സിദ്ദിഖ്, എം.എ. ഹമീദ്, പി.വി. അയ്യൂബ് എന്നിവർ പ്രസംഗിച്ചു.