എടപ്പാൾ: അഹിംസയുടെ മഹദ്‌തത്വങ്ങൾ ലോകത്തെ പഠിപ്പിച്ച രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു.പോത്തനൂർ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുതിർന്ന കോൺഗ്രസ് നേതാവ് വി കെ വിജയൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കരീം പോത്തനുർ അധ്യക്ഷതവഹിച്ച ചടങ്ങിൽ കെ എസ് യു തവനൂർ നിയോജകമണ്ഡലം പ്രസിഡന്റ് റാഷിദ് പോത്തനുർ ഗാന്ധിജയന്തി സന്ദേശം പറഞ്ഞു .
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി അഖിൽ വിജയ് ആശംസയും യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് സജിൻകുമാർ നന്ദിയും പറഞ്ഞു